Profile

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രഥമ യു ജി (2022 അഡ്മിഷൻ) ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രഥമ യു ജി (2022 അഡ്മിഷൻ) ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
 
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ (2022 അഡ്മിഷൻ) ഒന്നും രണ്ടും സെമസ്റ്റർ യു ജി പ്രോഗ്രാം (ബി എ ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, സംസ്‌കൃതം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജനുവരി 3 ന് വൈകുന്നേരം 4 മണിക്ക് സർവകലാശാലാ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ബഹു വൈസ് ചാൻസിലർ ഡോ പി. എം. മുബാറക് പാഷ ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രോ വൈസ് ചാൻസിലർ ഡോ എസ് വി സുധീർ, പരീക്ഷാ കൺട്രോളർ ഡോ ഗ്രേഷ്യസ് ജെ., രജിസ്ട്രാർ ഡോ ഡിംപി വി. ദിവാകരൻ, സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ, ഫിനാൻസ് ഓഫീസർ ശ്രീമതി ശരണ്യ എം. എസ്. എന്നിവർ പ്രഥമ പരീക്ഷാ ഫല പ്രഖ്യാപനത്തിൽ പങ്കെടുത്തു.
ബി എ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 58.91% പേരും രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 70.36% പേരും വിജയിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്റർ ക്രമത്തിൽ www.sgou.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പഠിതാക്കൾക്ക് കോഴ്സ് തിരിച്ചുള്ള മാർക്കുകൾ www.sgou.ac.in/marklist എന്ന ലിങ്കിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കൾക്ക് സർവകലാശാലയിൽ നിന്നും അറിയിപ്പ് ലഭിച്ചതിന് ശേഷം സെമസ്റ്റർ ഗ്രേഡ് കാർഡുകൾ അവരുടെ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പുനർമൂല്യ നിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫീസ് അടച്ചു ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ erp.sgou.ac.in എന്ന ലേണർ ഡാഷ്‌ബോർഡ് വഴി നൽകണം അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 18 ആണ്. ഉത്തരക്കടലാസുകളുടെ സോഫ്റ്റ് കോപ്പി ലഭിച്ചതിന് ശേഷം പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ - 9188920013,9188920014