Profile

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ പി. ജി. ,ഒന്നാം സെമെസ്റ്റർ എം എ. ഇംഗ്ലീഷ് / മലയാളം (2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന് രാവിലെ ( 22 ജനുവരി 2024) 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് ബഹു. വൈസ് ചാൻസലർ ഡോ. പി. എം മുബാറക് പാഷ പരീക്ഷാഫലം പരീക്ഷാ കൺട്രോളർ ഡോ.ഗ്രേഷ്യസ് ജെ. ക്ക് കൈമാറികൊണ്ട് പ്രസിദ്ധീകരിച്ചു.

പ്രോ വൈസ് ചാൻസലർ ഡോ. എസ്. വി. സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ, സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ എം, ഫിനാൻസ് ഓഫീസർ ശ്രീമതി. ശരണ്യ എസ്., സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ .ബിജു കെ.മാത്യു , ഡോ .എം.ജയപ്രകാശ് , ഡോ. ശ്രീവത്സൻ കെ. എന്നിവർ പങ്കെടുത്തു.
എം എ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 83.59% പേർ വിജയിച്ചു.പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ www.sgou.ac.in/marksheet എന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.