Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ സ്വകാര്യ ശേഖരത്തിലെ പുസ്തകങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് കൈമാറി.

ശ്രീനാരായഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബഹു. വൈസ് ചാൻസിലർ ഡോ. പി. എം മുബാറക് പാഷ തന്റെ സ്വകാര്യ ശേഖരത്തിലെ പുസ്തകങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ കൈമാറി.
കല, സാഹിത്യം,ചരിത്രം, അക്കാദമിക് റെഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ ശേഖരമാണ് ഓപ്പൺ സർവകലാശാലയുടെ പഠിതാക്കൾക്കായി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ ബഹു വൈസ് ചാൻസിലറുടെ കൈയ്യിൽ നിന്നും ഏറ്റു വാങ്ങിയത്.
പഠിതാക്കൾക്ക് റഫറെൻസിനായി ഓപ്പൺ സർവകലാശാല ലൈബ്രറിയിൽ ഈ പുസ്തകങ്ങൾ ലഭ്യമാണ്.