Profile

ലോഗോ റിലീസ്

ലോഗോ റിലീസ്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം 2024- ലോഗോ റിലീസ് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ ഇന്ന് 4 മണിക്ക് കൊല്ലം പ്രെസ്സ് ക്ലബിൽ വച്ച് നടന്ന പ്രതേക ചടങ്ങിൽ നിർവഹിച്ചു.ബഹു. വൈസ് ചാൻസിലർ ഡോ. പി. എം മുബാറക് പാഷക്ക്‌ ലോഗോ മന്ത്രി കൈമാറി.
കൊല്ലം നീരാവിൽ സ്വദേശിയായ ഗ്രാഫിക് ഡിസൈനർ ബിന്നി യ എ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. പ്രൊ വൈസ് ചാൻസിലർ ഡോ. എസ് വി സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി ദിവാകരൻ, കലോത്സവ കമ്മിറ്റി കൺവീനർ അഡ്വ. ബിജു കെ മാത്യു,മറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ, സ്റ്റേറ്റുട്ടറി ഓഫീസർമാർ, കലോത്സവ സ്വാഗതസംഘം അംഗങ്ങൾ, അധ്യാപക അനധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.